
സ്വന്തം പ്രയത്നത്താൽ ഉയർന്നു വന്ന താരമാണ് നടി മൃണാൾ ഠാക്കൂർ. തനിക്ക് സിനിമയിലെത്താൻ മറ്റാരുടെയും സഹായം ഇല്ലായിരുന്നുവെന്നാണ് താരം പറയുന്നത്.
എന്നാൽ സിനിമയിലെത്തി കഴിഞ്ഞ ശേഷം സീതാരാമം എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് താരത്തിന് പാൻ ഇന്ത്യൻ റീച്ച് ലഭിച്ചത്.
താരപുത്രി അല്ലാത്തതിനാൽ ജീവിതത്തിൽ സംഭവിച്ച ദുരനുഭവങ്ങളാണ് താരം തുറന്ന് പറയുന്നത്. മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് നേടിയ തന്നോട് അവാർഡ് തന്ന ഉടനേ അതാണ് പുറത്തേക്കുള്ള വഴിയെന്ന് കാണിച്ച് പറഞ്ഞതായും മൃണാൾ വ്യക്തമാക്കി.
എന്നാൽ അതേ സമയം മറ്റൊരു താരപുത്രി സ്റ്റേജിലെത്തിയപ്പോൾ മൈക്ക് വായിലേക്ക് കുത്തിക്കയറ്റുകയായിരുന്നുവെന്നും നടി. ഒരിക്കൽ അഭിമുഖം നൽകികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മാധ്യമ പ്രവർത്തകരൊക്കെ എഴുന്നേറ്റ് ഓടി. ഒരു താരപുത്രി വന്നയിടത്തേക്കാണവരെല്ലാം ഓടിയതെന്നും മൃണാൾ.
ഇത്തരത്തിൽ ചിന്തിച്ചാൽ നെപ്പോട്ടിസം ഒരുപാട് ഉണ്ടെന്നും പലപ്പോഴും മാധ്യമ പ്രവർത്തകരും ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ത് കൊണ്ടാണെന്ന് താൻ ഓർക്കാറുണ്ടെന്നും നടി പറയുന്നു.
Post Your Comments