CinemaLatest News

എന്നെകൊണ്ടുവന്നു നടതള്ളിയിട്ടില്ല, ഒരു പണിയുമില്ലാത്ത ആൾക്കാരാണ് അത്തരം വാർത്തകളുണ്ടാക്കുന്നത്: കവിയൂർ പൊന്നമ്മ

താൻ ഒറ്റപ്പെട്ട് കഴിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുവാൻ താരത്തിന് കഴിഞ്ഞു.

എന്നാൽ ഏതാനും നാളുകളായി കവിയൂർ പൊന്നമ്മ ഒറ്റക്കാണെന്നും ജീവിക്കാൻ നിവൃത്തിയില്ലെന്നുമൊക്കെയുള്ള തരത്തിൽ പലരും പ്രചരിപ്പിച്ചിരുന്നു.

ഇതിനെതിരെ പ്രതികരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് നടി കവിയൂർ പൊന്നമ്മ. അടുത്തിടെ തന്നെ കാണുവാൻ വന്ന ഒരാൾ പകർത്തിയ ചിത്രങ്ങളെടുത്ത് താൻ ഒറ്റപ്പെട്ട് കഴിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു.

കേട്ടത് സത്യമാണോ എന്ന് പോലും നോക്കാതെ പലരും അത് പ്രചരിപ്പിച്ചു, അങ്ങനെയാണ് ആരുമില്ലാതെ കവിയൂർ പൊന്നമ്മ കഷ്ട്ടപ്പെടുവാണെന്ന വ്യാജ വാർത്ത വന്നതെന്നും കവിയൂർ പൊന്നമ്മ വ്യക്തമാക്കി.

എന്റെ ഇളയ സഹോദരനും കുടുംബവും ഒക്കെ കൂടെയുണ്ട്. എത്രയോ വർഷങ്ങളായി കൂടെയുണ്ട്. അവരാണ് കാര്യങ്ങളൊക്കെ നോക്കുന്നതും എല്ലാം, ഒരു പണിയുമില്ലാത്ത ആൾക്കാരാണ് ഇത്തരത്തിൽ വാർത്തകൾ നൽകുന്നത്, അത് വിശ്വസിക്കരുതെന്നും താരം പറയുന്നു.

 

 

 

 

 

 

 

 

 

 

 

shortlink

Post Your Comments


Back to top button