
ഗണപതി വെറും മിത്താണെന്ന് കഴിഞ്ഞ ദിവസം ഷംസീർ പറഞ്ഞത് വൻ വിവാദമായി മാറിയിരിക്കുകയാണ്.
ഹൈന്ദവ വിശ്വാസങ്ങളെയും ദേവീ ദേവന്മാരെയും അവഹേളിച്ച് സ്പീക്കർ ഷംസീർ സംസാരിച്ചത് സോഷ്യൽ മീഡിയയിലടക്കം ചർച്ചകൾക്ക് വഴി തുറക്കുമ്പോൾ കമ്മ്യൂണിസത്തോളം വരില്ല ഒരു മിത്തും എന്നാണ് നടൻ ജോയ് മാത്യു കുറിച്ചത്.
ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പിന്നോട്ട് നയിക്കുമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീർ അഭിപ്രായപ്പെട്ടിരുന്നു.
ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം, ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പ്രഖ്യാപിക്കുന്നു, ഇതൊക്കെ വെറും മിത്തുകളായതിനാൽ തള്ളിക്കളഞ്ഞ് ടെക്നോളജി യുഗത്തിൽ ജീവിക്കാൻ പഠിക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് മറുപടി ആയാണ് നടൻ ജോയ് മാത്യു കമ്മ്യൂണിസത്തോളം വരില്ല ഒരു മിത്തുമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Post Your Comments