
വീട്ടിൽ ശിവപൂജ നടത്തി ബോളിവുഡ് താരം സഞ്ജയ് ദത്ത്. ശ്രാവണ മാസത്തിലെ പൂജകളാണ് താരം നടത്തിയത്.
ഇന്ന് അതിവിശിഷ്ടമായ ശിവപൂജ നടത്തി എന്ന് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു, ഒപ്പം ചിത്രങ്ങളും പങ്കുവച്ചു.
ചിത്രങ്ങളിൽ അതീവ ഭക്തിയോടെ പൂജകളിൽ മുഴുകിയിരിക്കുന്ന സഞ്ജയ് ദത്തിനെ കാണാം. ശിവ ഭക്തർക്ക് ഏറെ പ്രിയപ്പെട്ടതാണ് ശ്രാവണ മാസം. ഈ മാസത്തിലെ ശിവപൂജ ഏറെ വിശിഷ്ടമാണ്.
തങ്ങളുടെ പ്രിയതാരത്തിന്റെ പൂജാ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർ ആഘോഷമാക്കുകയാണ്.
Post Your Comments