![](/movie/wp-content/uploads/2023/08/nithin.jpg)
ദേശീയ പുരസ്കാര ജേതാവായ പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി മരിച്ച നിലയിൽ.
മുംബൈ കർജാത്തിലുള്ള അപാർട്ട്മെന്റിൽ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കി.
ഹിന്ദി, മറാഠി സിനിമകൾക്കായി നിതിൻ പ്രവർത്തിച്ചിട്ടുണ്ട്. നിതിൻ ദേശായി മികച്ച കലാസംവിധാനത്തിനുള്ള ദേശീയ അവാർഡ് നാല് തവണ നേടിയിട്ടുണ്ട്. അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബൻസാലി എന്നിവരുൾപ്പെടെ ബോളിവുഡിലെ തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ പ്രശസ്ത സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ദേവദാസ്, ജോധ അക്ബർ, ലഗാൻ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ബാജിറാവു മസ്താനി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു.
Post Your Comments