CinemaLatest News

നടി കങ്കണയുമായുണ്ടായ വിവാദ ബന്ധം തുറന്ന് പറഞ്ഞതിൽ ഖേദമെന്തിന്?: പ്രതികരിച്ച് നടൻ

വെളിപ്പെടുത്തലിനെതിരെ നടിയുടെ ആരാധകരും രം​ഗത്ത് എത്തി

നടി കങ്കണയുമായി തനിക്ക് ഇടക്കാലത്ത് ഉണ്ടായ ബന്ധം തുറന്ന് പറഞ്ഞതിൽ താനെന്തിന് ഖേദിക്കണമെന്ന് നടൻ.

ബോളിവുഡ്  സുന്ദരിയുടെ മുൻ കാമുകനായിരുന്ന ആധ്യായൻ സുമനാണ് തനിക്ക് കങ്കണയുമായി വിവാദപരമായൊരു ബന്ധം ഉണ്ടായിരുന്നതായി പറയാൻ മടിയില്ലെന്ന് വ്യക്തമാക്കിയത്.

2008 ൽ തുടങ്ങിയ ബന്ധം 2009 ൽ അവസാനിച്ചെന്നും താരം പറഞ്ഞു. എന്നാൽ ഈ ബന്ധത്തെക്കുറിച്ച് പറയാൻ സുമൻ 2017 വരെ കാത്തിരുന്നു.

ശാരീരികമായി കങ്കണ ആക്രമിച്ചെന്നും ദുർമന്ത്രവാദം ചെയ്യിച്ചെന്നും പറഞ്ഞതിൽ ഖേദിക്കുന്നില്ലെന്നും സുമൻ പറയുന്നു. അന്ന് പറഞ്ഞതൊക്കെ ശരിയാണ്, ഇപ്പോഴും ആ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു, കങ്കണയുമായി ബന്ധം ഉണ്ടായിരുന്നതും ദുർമന്ത്രവാദമടക്കം ചെയ്യിച്ചെന്ന് പറഞ്ഞതും മാറ്റിപ്പറയില്ല.

എന്നാൽ സുമന്റെ വെളിപ്പെടുത്തലിനെതിരെ നടിയുടെ ആരാധകരും രം​ഗത്ത് എത്തിയിരുന്നു. സിനിമയിൽ വേഷങ്ങൾ ലഭിക്കാനും പ്രശസ്തിക്കും വേണ്ടിയാണ് ഇത്തരത്തിൽ വില കുറഞ്ഞ ആരോപണങ്ങൾ നടത്തുന്നതെന്നുമായിരുന്നു അവർ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button