നടിയും നർത്തകിയുമായ മാളവികയുടെ വീട്ടിൽ വൻ മോഷണം. മാളവികയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്.
ഒന്നര ലക്ഷം രൂപയുടെ വാച്ച് ഉൾപ്പെടെയുള്ളവയാണ് മോഷണം പോയത്. വികെ കടവ് റോഡിലെ വീട്ടിൽ മാളവികയും മറ്റുള്ളവരും പുറത്ത് പോയപ്പോഴാണ് മോഷണം നടന്നത്.
തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ചിത്രങ്ങൾ പതിഞ്ഞു. അലമാരയും അടുക്കളയിലെ വസ്തുക്കളും വലിച്ചുവാരിയിട്ട നിലയിലാണ്. സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കാതിരുന്നതിനാൽ അത് നഷ്‍ടമായില്ല.
വീട് കുത്തിതുറക്കാൻ ഉപയോഗിച്ച ഉളിയും ഇരുമ്പ് ദണ്ഡുമുൾപ്പെടെ വീടിന്റെ പരിസരത്ത് നിന്ന് ലഭിച്ചു.
Leave a Comment