വിവാദ പ്രസ്താവന നടത്തിയ സ്പീക്കർ ഷംസീറിനെതിരെ രോഷം കനക്കുമ്പോൾ ആ സ്ഥാനത്തിരിക്കാൻ ഷംസീർ യോഗ്യനല്ലായെന്നും, എത്രയും പെട്ടന്നുതന്നെ അയാൾ രാജിവെച്ചു പുറത്തുപോകണമെന്നും എൻ എസ് എസ് സംഘടനയുടെ ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ നടൻ കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം
ഹിന്ദുക്കളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും തൊഴിലാളിവർഗ്ഗപ്പാർട്ടിക്കിവിടെ നിത്യതൊഴിലായി മാറിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ നിയമസഭാ സ്പീക്കറുടെ അനാവശ്യവും അനൗചിത്യം നിറഞ്ഞതുമായ പരാമർശവും ഈയിടെ നാം കണ്ടു. ഒരു നേതാവോ, സാമുദായിക, രാഷ്ട്രീയ, മത, സംഘടനകളോ യാതൊന്നും പ്രതികരിച്ചുകണ്ടില്ല. എന്നാൽ അതിശക്തമായ ഭാഷയിൽ അർത്ഥശങ്കക്കിടയില്ലാത്തവണ്ണം ഒരാൾ മാത്രം അഭിപ്രായം രേഖപ്പെടുത്തി. എൻ എസ് എസ് എന്ന മഹാസംഘടനയുടെ ജനറൽ സെക്രട്ടറി ബഹുമാന്യനായ ശ്രീ. സുകുമാരൻ നായരാണ് ആ വ്യക്തി.
എങ്ങും തൊടാതെയുള്ള അഴകൊഴമ്പൻ പ്രസ്താവനയല്ല, മറിച്ച്, ആ സ്ഥാനത്തിരിക്കാൻ ഷംസീർ യോഗ്യനല്ലായെന്നും, എത്രയും പെട്ടന്നുതന്നെ അയാൾ രാജിവെച്ചു പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. ആ ചങ്കൂറ്റത്തിനും ആത്മാർത്ഥതക്കും ആയിരം പൂച്ചെണ്ടുകൾ.
ഇതിൽനിന്നും എനിക്കുമനസിലായ ചില കാര്യങ്ങൾ നിങ്ങളോടു പങ്കു വെക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുക.
1) ഇന്നാട്ടിൽ ഹിന്ദുവിനൊരു പ്രശ്നം വന്നാൽ ചോദിക്കാനും പറയാനും എൻ എസ് എസ് എന്നൊരു സംഘടനയും, അതിന്റെ തലപ്പത്ത് നട്ടെല്ലുള്ള ഒരു ജനറൽ സെക്രട്ടറിയുമുണ്ട്.
2) എക്കാലവും കോൺഗ്രസ്സിനെ പിന്തുണച്ച ചരിത്രമാണ് എൻ എസ് എസ്സിനുള്ളത്. നമ്മുടെ നാട്ടിലെ ഹിന്ദുക്കളുടെയും വോട്ടുനേടി ഡൽഹിക്കു വണ്ടികയറിയ 19 എം പി മാരോ, നാടുമഴുവനുള്ള എം എൽ എ മാരോ, എന്തിന്, ഏതെങ്കിലും ചെറുകിട നേതാക്കൾ പോലുമോ ഈ പ്രസ്താവന വന്നതിനുശേഷം അതിനെ അനുകൂലിച്ച് എന്തെങ്കിലും സംസാരിച്ചതായി കണ്ടില്ല. പെരുന്നയിൽ കുറച്ചുനാൾ മുൻപ് മന്നം ജയന്തിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത തിരുവനന്തപുരം എം പി ശ്രീ ശശി തരൂരിനും മൗനം മാത്രം. എന്തായിരിക്കും കാരണം? ഏതെങ്കിലും മതമാണോ? അതോ, ഏതെങ്കിലും പ്രത്യേകയിനം മതക്കാരെയോ പേടിച്ചിട്ടാണോ? ദീർഘിപ്പിക്കുന്നില്ല. നമുക്കുവേണ്ടി മുന്നിൽനിന്നു ശബ്ദമുയർത്തിയ ശ്രീ. സുകുമാരൻ നായർ സാറിന് എന്റെ പരിപൂർണ്ണമായ പിന്തുണ എന്നുമുണ്ടായിരിക്കും. ഓരോ ഹിന്ദുവും, എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ മനസ്സുള്ള എല്ലാ മലയാളികളും അദ്ദേഹത്തിനു പിന്നിൽ ഒറ്റ മനസ്സോടെ അണിചേരാനും അപേക്ഷിക്കുന്നു. നാളെ തിരുവനന്തപുരത്ത് നടക്കുന്ന നാമജപ പ്രതിഷേധ പരിപാടികൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ഒരിക്കൽക്കൂടി പറയട്ടെ. ഗണപതി മിത്തല്ല, സ്വത്വമാണ്. നാടിന്റെയും നമ്മുടെയും സ്വൈര്യജീവിതത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന എല്ലാ വിഘ്ന ശക്തികളെയും ആ മഹാ ശക്തി തുരത്തിപ്പായിക്കട്ടെ. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ വരുന്ന വിനായക ചതുർഥി ആഘോഷങ്ങളിലൂടെ നമ്മുടെ മറുപടി സന്ദേശം എത്തേണ്ടിടത്തൊക്കെ എത്തിച്ചേരട്ടെ.
Post Your Comments