CinemaLatest News

പൊറ്റമ്മലിലെ ഒറ്റ മുറിയിലിരുന്ന് എക്കാലത്തും വായിക്കപ്പെടേണ്ട രാഷ്ട്രീയ കവിതയെഴുതുകയാണയാൾ; ഹരീഷ് പേരടി

അടിമകൾക്ക് ഒരിക്കലും മനസ്സിലാകാത്ത രാഷ്ട്രീയ കവിത

റിമാൻഡിൽ കഴിയുന്ന ​ഗ്രോ വാസുവിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി, വാസുവേട്ടൻ ആരുമില്ലാതെ കോഴിക്കോട്ടെ പൊറ്റമ്മലിലെ ഒറ്റ മുറിയിലിരുന്ന് പുതിയ തലമുറക്ക് വേണ്ടി സ്വന്തം ജീവിതം കൊണ്ട് എക്കാലത്തും വായിക്കപ്പെടേണ്ട രാഷ്ട്രീയ കവിതയെഴുതുന്നത്, ആ കവിത പൊതുസമൂഹത്തോട് ഒരു ചോദ്യമേ ചോദിക്കുന്നുള്ളു.

നിയമത്തിന്റെ മുന്നിൽ എത്തിക്കാതെ വ്യാജ ഏറ്റുമുട്ടലിൽ എന്തിന് അവരെ കൊന്നു?. കൊന്നവരെ നിയമത്തിനുമുന്നിൽ എത്തിക്കാതെ അതിനെതിരെ പ്രതിഷേധിച്ചവനെ നിയമത്തിനുമുന്നിൽ എത്തിച്ചാൽ ആ നിയമമനുസരിക്കാൻ അയാൾ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന രാഷ്ട്രിയ കവിത, സെമറ്റിക്ക് നാലാം മത അന്തം കമ്മി അടിമകൾക്ക് ഒരിക്കലും മനസ്സിലാകാത്ത കവിത എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

മലയാളിയുടെ രാഷ്ട്രിയ യുവത്വത്തിന് എത്ര വയസ്സായി എന്ന് ചോദിച്ചാൽ ഞാൻ ഉറക്കെ പറയും. 94 വയസ്സായി എന്ന്, അതേ കാലത്ത് ജനിച്ച, 90 കഴിഞ്ഞ സുഖ സുഷുപ്തിയിൽ ജീവിച്ചിരിക്കുന്നവരിൽ 90% വും മറവിരോഗത്തിന്റെ പിടിയലമർന്ന്, സ്വന്തം വീട്ടുകാരുടെ തടവറയിൽ ഹാസ്യ കഥാപാത്രങ്ങളായി, ശേഷം ജീവിതം തള്ളിനീക്കുന്ന പാവങ്ങളാണ്.

അവിടെയാണ് വാസുവേട്ടൻ ആരുമില്ലാതെ കോഴിക്കോട്ടെ പൊറ്റമ്മലിലെ ഒറ്റ മുറിയിലിരുന്ന് പുതിയ തലമുറക്ക് വേണ്ടി സ്വന്തം ജീവിതം കൊണ്ട് എക്കാലത്തും വായിക്കപ്പെടേണ്ട രാഷ്ട്രീയ കവിതയെഴുതുന്നത്. ആ കവിത പൊതുസമൂഹത്തോട് ഒരു ചോദ്യമേ ചോദിക്കുന്നുള്ളു, നിയമത്തിന്റെ മുന്നിൽ എത്തിക്കാതെ വ്യാജ ഏറ്റുമുട്ടലിൽ എന്തിന് അവരെ കൊന്നു?

കൊന്നവരെ നിയമത്തിനുമുന്നിൽ എത്തിക്കാതെ അതിനെതിരെ പ്രതിഷേധിച്ചവനെ നിയമത്തിനുമുന്നിൽ എത്തിച്ചാൽ ആ നിയമമനുസരിക്കാൻ അയാൾ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന രാഷ്ട്രിയ കവിത. സെമറ്റിക്ക് നാലാം മത അന്തം കമ്മി അടിമകൾക്ക് ഒരിക്കലും മനസ്സിലാകാത്ത കവിത.

ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് ഒരിക്കലും മനസ്സിലാകാത്ത കവിത, വാസുവേട്ടാ, നിങ്ങൾ ജനിച്ച കോഴിക്കോട്ട് ജനിക്കാൻ കഴിഞ്ഞതും ഒരേ കാലത്തിരുന്ന് ശ്വാസോച്ചാസം നടത്താൻ കഴിഞ്ഞതും എന്റെ രാഷ്ട്രീയ സൗഭാഗ്യമായി കരുതുന്നു, അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button