CinemaLatest News

അവാർഡ് നിർണ്ണയത്തിൽ ഇങ്ങനെ ഇടപെടാൻ ആണെങ്കിൽ പിന്നെന്തിന് ജൂറി: കുറിപ്പ്

ചലച്ചിത്ര വ്യവസായത്തിന്റെ ഉന്നമനത്തിനു കൂടി അക്കാദമിയിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കുക

ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് അവാർഡ് നിർണ്ണയത്തിൽ അനധികൃതമായി നടത്തിയ തിരിമറികളുടെ തെളിവുകൾ സംവിധായകൻ വിനയൻ പുറത്ത് വിട്ടിരുന്നു.

വിനയന്റെ പോസ്റ്റിന് മറുപടിയുമായി വന്നിരിക്കുകയാണ് നിർമ്മാതാവ് ഷിബു ജി സുശീലൻ.

കുറിപ്പ് വായിക്കാം

എനിക്ക് വളരെ ഇഷ്ടമുള്ള രണ്ട് വ്യക്തികളാണ് സംവിധായകരായ രഞ്ജിത് ചേട്ടനും, വിനയൻ ചേട്ടനും, വിനയൻ ചേട്ടൻ ഒരാൾക്കെതിരെ ഇത്രയും പറയുമ്പോൾ അതിന് വെക്തമായി തെളിവ് ഉണ്ടാകും. ഇല്ലാതെ വിനയൻ ചേട്ടൻ ഇങ്ങനെ പറയില്ല എന്നാണ് എന്റെ വിശ്വാസം. 2022ലെ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ജൂറി തീരുമാനത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ അത് 100% തെറ്റാണ്. അവാർഡ് നിർണ്ണയത്തിൻ മേൽ ഇടപെടലുകൾ നടത്താനാണെങ്കിൽ, “ജൂറിയുടെ ആവശ്യമില്ലല്ലോ”.

വർഷങ്ങൾക്ക് മുൻപ്പ് ചലച്ചിത്ര അവാർഡ് നിർണയംസാംസ്കാരിക വകുപ്പിൽ PRD യുടെ കീഴിലായിരുന്നു. എന്റെ സുഹൃത്ത് ബഹുമാനപ്പെട്ട ഹൈക്കോർട്ടിൽ ഒരു കേസ് ഫയൽ ചെയ്യുകയും, ആ കേസിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് ശ്രീ. നാരായണകുറുപ്പ് വിധി പറയുകയും ചെയ്തു.

അന്ന് നിയമസഭയിൽ ശ്രീ. ജോണി നെല്ലൂർ വിഷയം ഉന്നയിക്കുകയും സാംസ്കാരികമന്ത്രി ശ്രീ. TK. രാമകൃഷ്ണൻ മറുപടി പറയുകയും ചെയ്തു, അങ്ങനെ ചലച്ചിത്ര അക്കാദമി നിലവിൽ വന്നു. കേസ് നൽകാനും,ചലച്ചിത്ര അക്കാദമി നിലവിൽ വരാനും ഉണ്ടായ വഴിതിരിവ് ഇതാണ്. 1996ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദവുമായി ബന്ധപ്പെട്ടു ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു അപഹാസ്യരായ അന്നത്തെ ജൂറി ജയരാജ്‌ സർ സംവിധാനം ചെയ്ത “ദേശാടനം “എന്ന സിനിമയ്ക്ക് ഒന്നാം സ്ഥാനം നൽകാതിരിക്കാൻ ജൂറി ചെയർമാൻ ശ്രീ. കുമാർ സാഹ്നിയും, അന്നത്തെ അവാർഡ് കമ്മിറ്റിയും കണ്ടെത്തിയത് ഇപ്രകാരമായിരുന്നു, ദേശാടനം എന്ന സിനിമയുടെ കഥയിലും, കഥാപാത്രങ്ങളിലും ഹിന്ദുത്വം കൂടിപ്പോയി സിനിമ നല്ലതാണ് എന്നും! എന്നാൽ അവാർഡ് ഇല്ല.

മാത്രമല്ല, മികച്ച രണ്ടാമത്തെ ചിത്രമായി “കാണാക്കിനാവ് ” എന്ന സിബി മലയിൽ സർ സംവിധാനം ചെയ്ത “കാണാക്കിനാവ് ” എന്ന സിനിമയ്ക്ക് നൽകി രക്ഷപ്പെടാൻ ശ്രമിച്ച മുഴുവൻ സർക്കാർ സംവിധാനത്തെയും “ഒന്നില്ലാതെ” എങ്ങെനെ? രണ്ടുണ്ടായി? എന്ന പ്രസക്ത ചോദ്യവുമായി എന്റെ സുഹൃത്തും അന്ന് പ്രൊഡക്ഷൻ മാനേജരുമായ ശ്രീ. മഹറൂഫ് രംഗത്ത് വരുകയും കേരള സംസ്ഥാന ചലചിത്ര അവാർഡ് ആകെ വിവാദം സൃഷ്ടിച്ചു. വിവാദത്തെ തുടർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കുകയും ചെയ്തിരുന്നു, കേരള സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.ടി.കെ.രാമകൃഷ്ണൻ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന ശ്രീ. ഡി. ബാബുപോൾ, ജൂറി ചെയർമാൻ ശ്രീ. കുമാർ സാഹ്നി ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് നിയമപ്പോരാട്ടത്തിന്റെ അന്തിമ വിധിയെ തുടർന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് കാര്യങ്ങൾ PR ഡിപ്പാർട്മെന്റിൽ നിന്നും അന്നത്തെ ഗവണ്മെന്റ് നീക്കം ചെയ്യുകയും പകരം സംവിധാനമായി ശ്രീ. ഷാജി എം കരുണിനെ ആദ്യ ചെയർമാനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരണം പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സിനിമക്കായി ഒരു അക്കാദമി 1998 ആഗസ്റ്റ് മാസം നിലവിൽ വന്നു. ഇതൊക്കെ ചലച്ചിത്ര അക്കാദമിയിൽ ഇരുന്നവർക്കും ഇപ്പോൾ ഇരിക്കുന്നവർക്കും, സിനിമ മേഖലയിൽ ഉള്ളവർക്കും അറിയില്ല എന്നതാണ് സത്യം, അന്ന് വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ കേസ് നടത്തിയത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റ് കെ.ബി. സുരേഷ് വഴി നൽകിയ കേസ് പരിഗണിച്ചു കൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഏറെ സുപ്രധാന വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് ശ്രീ. നാരായണകുറുപ്പ് വിധി ന്യായത്തിലൂടെ ഇപ്രകാരം രേഖപെടുത്തിയിട്ടുണ്ട് ! സംസ്ഥാന ചലചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ 100% സുതാര്യമായിരിക്കണമെന്നു വിധിയിൽ പ്രത്യേകം രേഖപ്പെടുത്തിയ കാര്യം കേരള സർക്കാരും, ഇപ്പോൾ സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്നവരും, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ സ്ഥാനമാനങ്ങളിൽ ഇരിക്കുന്നവരും മനസിലാക്കുന്നത് നല്ലതായിരിക്കും, 100%സുതാര്യമായിരിക്കുമെന്ന് സർക്കാർ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സത്യവാങ്കമൂലം നൽകുകയും ചെയ്തിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നത് ചലച്ചിത്ര അവാർഡ് കൈകാര്യം സുതാര്യമായി നടപ്പിലാക്കാനും, ചലച്ചിത്ര പ്രവർത്തകരുടെയും ക്ഷേമ പ്രവർത്തനം അക്കാദമിയിൽ പ്രവർത്തിക്കുന്നവർ ഗവണ്മെന്റിൽ യഥാസമയം എത്തിക്കുന്നതിനും, ചലച്ചിത്ര വ്യവസായത്തിന്റെ ഉന്നമനത്തിനു കൂടി അക്കാദമിയിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കുകതന്നെ വേണം. മലയാള ചലച്ചിത്ര അവാർഡ് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പൂർണമായും പാലിക്കുന്നതിന് നേതൃത്വം നൽകുക ! വിവാദം ഉണ്ടാക്കുന്നത് ചലച്ചിത്ര അക്കാദമിയുടെ ഉദ്ദേശശുദ്ധിക്ക് തന്നെ മോശമാണ്. .ചലച്ചിത്ര അവാർഡ് നിർണ്ണായത്തെ വിവാദങ്ങളിൽ വലിചിഴച്ചു കൊണ്ട് വീണ്ടും കോടതി കയറുവാൻ ഇടയാക്കരുതേ എന്ന് അപേക്ഷിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button