അടുത്തിടെ പേര് വിവാദത്തിൽ അകപ്പെട്ട ജയിലർ സിനിമയുടെ സംവിധായകൻ ധ്യാൻ ശ്രീനിവാസന്റെ ജയിലറെന്ന ചിത്രത്തിനാരും തിയേറ്ററുകൾ തരുന്നില്ല അതിനാൽ ഒറ്റയാൾ സമരത്തിനൊരുങ്ങുകയാണെന്ന് വ്യക്തമാക്കി സംവിധായകൻ സക്കീർ.
ആഗസ്ത് 10 ന് രജനീകാന്തിന്റെ ചിത്രം ജയിലറിനൊപ്പമാണ് ഈ ചിത്രവും സക്കീർ പ്രദർശിപ്പിക്കാനിരുന്നത്. എന്നാൽ തിയേറ്ററുകൾ കിട്ടുന്നില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
കുറിപ്പ് വായിക്കാം
ഹായ്, ഞാൻ “ജയിലർ ‘ സിനിമയുടെ സംവിധായകനാണ്. സക്കീർ മഠത്തിൽ, ധ്യാൻ ശ്രീനിവാസൻ നായകനായ എന്റെ സിനിമയ്ക്ക് തിയേറ്ററുകൾ നിഷേധിച്ച വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ.
അതിന് എതിരെ ഇന്ന് വൈകിട്ട് 3 മണിക്ക് എം ജി റോഡില്ലുള്ള ഫിലിം ചേമ്പറിന് മുന്നിൽ ഞാൻ ഒറ്റയാൾ സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമ ശ്വാസം മുട്ടുന്നു.. നമുക്കും വേണ്ടേ റിലീസുകൾ…. എന്നിങ്ങനെയുള്ള കാര്യങ്ങളെ ഊന്നി കൊണ്ടാണ് സമരം. ഈ വിവരം ഇവിടെ ഉള്ള സിനിമ സ്നേഹികളുടെ മുന്നിലേക്ക് അറിയിക്കാൻ വന്നതാണ്, നന്ദി എന്നാണ് സംവിധായകൻ കുറിച്ചത്.
Post Your Comments