മലയാള സിനിമാ രംഗത്ത് തനിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ.
ഈ ലോബി കാരണം പല സിനിമകളിൽ നിന്നും തന്നെ പലപ്പോഴും മാറ്റി നിർത്തിയിട്ടുണ്ടെന്നും ജയചന്ദ്രൻ ആരോപിച്ചു.
ഈ അടുത്ത കാലത്ത് പോലും എനിക്കെതിരെ ഈ ലോബി പ്രവർത്തിച്ചു, പക്ഷേ ഈശ്വരന്റെ ലോബി എനിക്കൊപ്പം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഇത്തവണത്തെ സംസ്ഥാന പുരസ്കാരം എന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ, രാഷ്ട്രീയത്തിൽ താൽപ്പര്യം ഇല്ല, സംഗീതമാണ് തന്റെ ലോകം. സിനിമയിൽ വന്നിട്ട് 28 വർഷമായി. രണ്ട് വർഷം കൂടി കഴിഞ്ഞാൽ സിനിമയിൽ വന്നിട്ട് 30 വർഷം ആകുമെന്നും ജയചന്ദ്രൻ.
28 വർഷം സിനിമയിൽ നിലനിന്നിട്ടുണ്ടെങ്കിൽ അത് നെഗറ്റീവുകൾക്ക് ചെവി കൊടുക്കാതിരുന്നതുകൊണ്ടാണെന്നും ജയചന്ദ്രൻ പറഞ്ഞു.
Post Your Comments