GeneralLatest NewsNEWSTV Shows

അവരുടെ ലക്ഷ്യം എന്റെ കുടുംബം നശിപ്പിക്കുക, ഭാര്യയെ അപമാനിക്കാൻ എനിക്ക് എന്താ തലയ്ക്ക് വെളിവില്ലേ: അഖില്‍ മാരാര്‍

കുടുംബം കലക്കാൻ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയുമായി അഖില്‍ മാരാര്‍

ബിഗ് ബോസ് സീസണ്‍ ഫൈവിലെ വിജയിയായ അഖില്‍ മാരാര്‍ക്ക് ആരാധകർ ഏറെയാണ്.
കഴിഞ്ഞ ദിവസം ഭാര്യ ലക്ഷ്മിക്കൊപ്പം എത്തിയ മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിലെ അഭിമുഖത്തിനു നേരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങൾക്ക് കുടുംബസമേതമെത്തി മറുപടി നൽകുകയാണ് അഖില്‍ മാരാര്‍. അഭിമുഖത്തിനിടെ ഭാര്യയോട് തമാശയായി പറഞ്ഞ പല കാര്യങ്ങളിലും ആളുകള്‍ നെഗറ്റിവിറ്റി കണ്ടെത്തിയതോടെയാണ് വിശദീകരണവുമായി അഖിൽ എത്തിയത്.

read also: 15 വർഷങ്ങൾക്കു മുമ്പ് കാണികളിൽ ഒരാൾ, ഇപ്പോൾ വിശിഷ്ടാഥിതി: അഭിലാഷ് പിള്ള

പൊതുമധ്യത്തില്‍ ഭാര്യ ലക്ഷ്മിയെ അപമാനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അത്രത്തോളം തലക്ക് വെളിവില്ലാത്ത ആളല്ല താനെന്നുമാണ് അഖില്‍ വീഡിയോയില്‍ പറയുന്നത്. കുടുംബം കലക്കാൻ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഭാര്യയ്ക്കൊപ്പം മക്കളും അഖിലിനൊപ്പം ഉണ്ടായിരുന്നു.

വിമർശനങ്ങൾക്ക് അഖിലിന്റെയും ലക്ഷ്മിയുടെയും മറുപടിയിങ്ങനെ, ‘അഭിമുഖത്തിനിടയില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടാണ് ചില ആരോപണങ്ങള്‍ ഉയര്‍ന്നത്. ഞാൻ ഭാര്യക്ക് റെസ്‌പെക്‌ട് കൊടുത്തില്ല എന്നാണ് അവര്‍ പറഞ്ഞുണ്ടാക്കുന്നത്. ഞങ്ങള്‍ പരസ്പരം തമാശയ്ക്ക് പറയുന്ന കാര്യങ്ങള്‍ പോലും വളച്ചൊടിക്കുകയാണ് ചില വിരോധികള്‍. രസകരമായ മറ്റൊരു സംഗതി എന്താണെന്ന് വെച്ചാല്‍ എന്റെ ഹേറ്റേഴ്‌സ് ലക്ഷ്മിയുടെ ഫാൻസ്‌ ആണെന്ന ലേബലിലാണ് കമന്റുകള്‍ ഇടുന്നതെന്നതാണ്. എനിക്ക് പേഴ്സണലി ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്.’

‘ഇവരുടെ പ്ലാൻ എന്താണെന്ന് വെച്ചാല്‍ ഞങ്ങളുടെ കുടുംബത്തിലെ സമാധാനം നശിപ്പിക്കുക എന്നുള്ളതാണ്. ഇതുവരെ ഇത്തരക്കാര്‍ എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു പാവം കണ്ടസ്റ്റന്റിന്റെ പുറകെ ആയിരുന്നു. ഇപ്പോള്‍ എന്റെ ഭാര്യയുടെ പുറകെ കൂടിയിട്ടുണ്ട്. സ്വന്തം ജീവിതം തകര്‍ന്നു… ഇനി മറ്റുള്ളവരുടെ ജീവിതം കൂടി എങ്ങനെ തകര്‍ക്കാം എന്ന് കരുതി കച്ചകെട്ടി ഇറങ്ങിയ ആളുകള്‍ക്ക് വേണ്ടിയാണ് ഞാൻ വീഡിയോ ചെയ്തത്. നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ നോക്കി ജീവിക്കൂ. ഞാൻ സ്ത്രീധനം വാങ്ങിയില്ല എന്നതാണ് ഏറ്റവും വലിയ വിഷയം. എനിക്ക് പറയാനുള്ളത് കാര്യമായിട്ടുള്ള സംഗതിയാണ്. തിരുത്തേണ്ട കാര്യങ്ങള്‍ ആണെങ്കില്‍ ഞാൻ അത് തിരുത്തും. അത് ഉള്‍ക്കൊള്ളാൻ ഉള്ള ബോധം എനിക്കുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ പല കാര്യങ്ങളും പറയാറുണ്ട്. സ്നേഹമുള്ള ഇടത്ത് അത്തരം സംസാരം പതിവാണ്. അതിന് നിങ്ങള്‍ക്കെന്താണെന്നും’, അഖില്‍ ചോദിച്ചു.

ലക്ഷ്മിയെ അപമാനിക്കാൻ ശ്രമിച്ചോ എന്നതിനും താരം മറുപടി നല്‍കി. ‘പൊതുമധ്യത്തില്‍ ഞാൻ ഭാര്യയെ അപമാനിച്ചു എന്നാണ് പറഞ്ഞുണ്ടാക്കുന്നത്. പൊതുമധ്യത്തില്‍ അവളെ അപമാനിക്കാൻ എനിക്ക് എന്താ തലക്ക് വെളിവില്ലാതെ ഇരിക്കുവാണോ. ഒരു ചാറ്റ് ഷോ ആകുമ്ബോള്‍ നമ്മള്‍ സംസാരിക്കും. ഞങ്ങള്‍ കുടുംബത്തിലൊക്കെ അങ്ങനെയാണ്. പൊളിറ്റിക്കല്‍ കറക്‌ട്നെസ് നോക്കി കുടുംബത്തില്‍ ജീവിക്കാൻ ആകുമോ’, അഖിലും ലക്ഷ്മിയും ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button