CinemaLatest News

അലക്ഷ്യമായി വാഹനമോടിച്ചു, അപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

മലപ്പുറം സ്വദേശി ശരത്തിനാണ് അപകടത്തിൽ പരിക്കേറ്റത്

കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു.

അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദേശം നൽകി.

കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു, തുടർന്നാണ് കേസെടുത്തത്.

നടൻ സുരാജ് സഞ്ചരിച്ച കാർ എറണാകുളം പാലാരിവട്ടത്ത് വച്ച്
അപകടത്തിൽ പെടുകയായിരുന്നു.

മലപ്പുറം സ്വദേശി ശരത്തിനാണ് അപകടത്തിൽ പരിക്കേറ്റിരുന്നത്. അപകടത്തിൽ ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിരുന്നു, സുരാജിന് പരിക്കേറ്റില്ല.

എന്നാൽ സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ കൊലവിളിയും അസഭ്യ വർഷവും നടക്കുകയാണെന്ന് കാട്ടി സുരാജ് അടുത്തിടെ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button