സോഷ്യൽ മീഡിയയിലും റീൽസുകളിലും തരംഗം തീർത്തുകൊണ്ടിരിക്കുന്നതാണ് തമന്നയുടെ ജയിലറിലെ കാവാലാ എന്ന ഗാനം.
തമിഴ് സിനിമാ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രം കൂടിയാണിത്. നടൻ മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിൽ രമ്യാ കൃഷ്ണനും അഭിനയിക്കുന്നുണ്ട്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ പ്രകൃതി അനന്തിനൊപ്പം വൈറൽ ഗാനത്തിന് ചുവട് വെക്കുന്ന രമ്യാ കൃഷ്ണനാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ജയിലർ ഓഡിയോ ലോഞ്ചിൽ കണ്ട അതേ വേഷത്തിലാണ് താരം ഡാൻസിലും എത്തിയത്. ഓഡിയോ ലോഞ്ചിന് പോകുന്നതിന് മുൻപ് ചെയ്തത് എന്നാണ് പ്രകൃതി വീഡിയോ പങ്കുവച്ച് കുറിച്ചത്.
Post Your Comments