
മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദനു ആരാധകർ ഏറെയാണ്. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഉണ്ണി മുകുന്ദൻ ഇപ്പോഴിതാ സീരിയലിലേയ്ക്ക്. ഏഷ്യാനെറ്റിലെ പുതിയ പരമ്പര മുറ്റത്തെമുല്ലയിൽ ആണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
read also: കേരള പൊലീസ്, നിനക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പാഴായല്ലോയെന്ന് പറയാൻ യോഗ്യതയും അവർക്കാണ്: കുറിപ്പ്
സീരിയലിലെ പ്രധാനകഥാപാത്രങ്ങളുടെ വിവാഹത്തിൽ അതിഥി വേഷത്തിൽ ആണ് ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നാണ് വിവരം. ഇതിന്റെ പ്രമോ ചാനൽ പുറത്തുവിട്ടു. വിവാഹത്തിനിടയിൽ ചില പ്രശ്നങ്ങൾ നേരിടുകയും ഇത് പരിഹരിക്കാൻ ഉണ്ണി മുകുന്ദൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.
Post Your Comments