ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായിരുന്ന ജയസുധ ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയെ സന്ദർശിച്ചുവെന്നാണ് വിവരം.
ആലോചിക്കാൻ കുറച്ച് സമയം ആവശ്യമുണ്ട്, ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
ബിജെപിയിലെത്തിയാൽ തന്റെ റോൾ എന്തായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തത ലഭിക്കണമെന്നും താരം പറഞ്ഞു.
Leave a Comment