ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം.
അമ്മമാരുടെ വയറ്റിൽ മാത്രമാണോ കുഞ്ഞുങ്ങൾ സുരക്ഷിതരെന്നും താരം ചോദിക്കുന്നു. എനിക്കോ നിങ്ങൾക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാൻ ആകില്ല ,ഇന്നലത്തെ tv വാർത്ത ഞാൻ കണ്ടില്ല ഇന്നത്തെ മുഖപത്രം ഞാൻ വായിച്ചില്ല ,ഓൺലൈൻ പേജുകൾ സെർച്ച് ചെയ്യുന്നില്ല ,ഇതൊക്കെ കണ്ടാൽ ഇന്ന് എനിക്ക് അനങ്ങാൻ ആകില്ലെന്നാണ് ടിനി കുറിച്ചത്.
കുറിപ്പ് വായിക്കാം
വീണ്ടും ഒരു ദുഃഖ വെള്ളി, കുഞ്ഞേ മാപ്പ് (കുഞ്ഞിന്റെ ചിത്രം പോസ്റ്റ് cheyunnila) കാരണം ഒരു അച്ഛൻ എന്ന നിലയിലും മനുഷ്യത്വം ഉള്ളവൻ എന്ന നിലയിലും (ആലുവക്കാരൻ എന്ന നിലയിലും ) എനിക്കോ നിങ്ങൾക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാൻ ആകില്ല.
ഇന്നലത്തെ tv വാർത്ത ഞാൻ കണ്ടില്ല ഇന്നത്തെ മുഖപത്രം ഞാൻ വായിച്ചില്ല, ഓൺലൈൻ പേജുകൾ സെർച്ച് ചെയ്യുന്നില്ല, ഇതൊക്കെ കണ്ടാൽ ഇന്ന് എനിക്ക് അനങ്ങാൻ ആകില്ല.
(എന്റെ വേദന ഈ പാട്ടിലൂടെ വീണ്ടും ഞാൻ രേഖപെടുത്തുന്നു ) അമ്മമാരുടെ വയറ്റിൽ മാത്രമാണോ പെൺകുഞ്ഞുങ്ങൾ സുരക്ഷിതർ, dr വന്ദന ദാസ് ,നിമിഷ ,ചാന്ദിനി, ഇനി ഇത് പോലേ ഒരു പോസ്റ്റ് എനിക്ക് ഇടാതിരിക്കാൻ കഴിയട്ടേ.
Post Your Comments