GeneralLatest NewsMollywoodNEWSWOODs

പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാത്തതില്‍ വിഷമമില്ലേ? ഇതെന്ത് ചോദ്യം, വിഷമം എന്തിനെന്ന് സിന്ധു കൃഷ്ണ

24-25 വയസ്സൊക്കെ ആകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കല്യാണാലോചന വന്നേനെ

സോഷ്യൽ മീഡിയയിൽ സജീവമാണ് സിന്ധു കൃഷ്ണ. നടി അഹാന ഉൾപ്പെടെ നാല് പെൺകുട്ടികളുടെ അമ്മയെ സിന്ധു ആരാധകരുടെ ചോദ്യത്തിന് സമൂഹ മാധ്യമത്തിലൂടെ മറുപടി നൽകാറുണ്ട്. മക്കളുടെ വിവാഹത്തേക്കുറിച്ച്‌ സിന്ധു കൃഷ്ണ നല്‍കിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് മകളുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എത്തിയത്.

‘പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാത്തതില്‍ വിഷമമില്ലേ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതെന്ത് ചോദ്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് താരം മറുപടി പറയാൻ ആരംഭിച്ചത്.

read also: ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ, ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ? വൈറലായി സിദ്ധിഖിന്റെ വാക്കുകൾ

‘ഇത് എന്ത് ചോദ്യമാണ്. ഞാന്‍ എന്തിനാണ് വിഷമിക്കുന്നത്. ഒരു പെണ്‍കുട്ടി പിറന്നാല്‍ അവളെ വിവാഹം കഴിപ്പിച്ചു മറ്റൊരു വീട്ടിലേക്കു പറഞ്ഞു വിടുന്നതാണ് അച്ഛന്റെയും അമ്മയുടെയും പ്രധാന കടമ എന്ന ചിന്ത അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടായിപ്പോയി. അതുകൊണ്ടാണ് എല്ലാവരും ചോദിക്കുന്നത്. കുറച്ചുകഴിയുമ്പോള്‍ അത് മാറിക്കോളും. കല്യാണവും കുഞ്ഞുങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിത ചക്രത്തിന്റെ ഭാഗമാകേണ്ട കാര്യങ്ങള്‍ തന്നെയാണ്. പക്ഷേ അതോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല. സമയമാകുമ്പോള്‍ നടക്കേണ്ടതെല്ലാം, നടക്കേണ്ട പോലെ നടക്കും. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.- സിന്ധു പറഞ്ഞു.

മക്കളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാത്തത് എന്താണെന്ന ചോദ്യത്തിനു സിന്ധുവിന്റെ മറുപടി ഇങ്ങനെ, ‘സാധാരണ ജീവിതവും ജോലിയുമൊക്കെ ആയിരുന്നെങ്കില്‍ 24-25 വയസ്സൊക്കെ ആകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കല്യാണാലോചന വന്നേനെ. ഈ ഫീല്‍ഡിലായത് കൊണ്ടാണെന്ന് തോന്നുന്നു. വീട്ടില്‍ കല്യാണാലോചനകളൊന്നും വരാറില്ല. വിവാഹത്തിന് മക്കളും കൂടി റെഡിയാവണം. അവര്‍ക്ക് കല്യാണം കഴിക്കാന്‍ തോന്നിയാല്‍ അവര്‍ പറയുമായിരിക്കും. അല്ലാതെ വിവാഹം കഴിക്കാൻ അവരെ ഞങ്ങള്‍ നിര്‍ബന്ധിക്കാറില്ല. പെണ്‍കുട്ടികളാണെന്ന് കരുതി അവരെ വല്ലവരെയും പിടിച്ചേല്‍പ്പിക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന ചിന്താഗതിയുള്ളവരല്ല ഞാനും കിച്ചുവും. വിവാഹം നടക്കേണ്ട സമയത്ത് നടന്നോളും എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍’.

shortlink

Related Articles

Post Your Comments


Back to top button