തമിഴ് മുൻനിര നടനായ സത്യരാജ് അടുത്ത ചിത്രത്തിൽ യുവാവായി എത്തുമെന്ന് വാർത്തകൾ. എഐ ടെക്നോളജിയാണ് ഇതിനായി ഉപയോഗിക്കുക.
വെപ്പൺ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇത്തരത്തിൽ ചിത്രീകരിക്കുക. സത്യരാജിനെ നായകനാക്കി സെന്നിയപ്പൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണിത്.
അമാനുഷിക ശക്തിയുള്ള മിത്രനെന്ന കഥാപാത്രമായാണ് സത്യരാജ് ഈ ചിത്രത്തിലെത്തുന്നത്. ഇതിൽ സത്യരാജിന്റെ ചെറുപ്പകാലം ഇത്തരം ടെക്നോളജി ഉപയോഗിച്ച് ചെയ്തുവെന്നും സംവിധായകൻ വ്യക്തമാക്കി.
അതിമാനുഷിക കഴിവുള്ള ആളായാണ് സത്യരാജിനെ ചിത്രത്തിൽ കാണിക്കുന്നത്. ഒരു രംഗത്തിൽ അതെങ്ങനെ വന്നു എന്ന് കാണിക്കുന്ന ഇടത്തിലാണ് എഐ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നത്.
എഐ സാങ്കേതിക വിദ്യ ഒരുപാട് പ്രയോജനം ഉള്ളതാണ്, അത്തരത്തിലുള്ള ഒരുപാട് മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നുവെന്നും സെന്നിയപ്പൻ വ്യക്തമാക്കി.
Post Your Comments