മമ്മൂട്ടി ചിത്രം റോഷാക്കിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം നടത്തിയ നടിയാണ് ബിന്ദു പണിക്കർ.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബിന്ദു പണിക്കരെ പരിഗണിക്കാതിരുന്നത് കുറച്ചൊന്നുമല്ല ആരാധകരെ നിരാശരാക്കിയത്.
നിരവധിപേർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിൽ തന്റെ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സായ് കുമാർ.
സൂത്രധാരൻ സിനിമ ഇറങ്ങിയപ്പോൾ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നു. ഭർത്താവ് എന്ന നിലയിൽ പറയുന്നതല്ല, ഇത്തവണ റോഷാക്കിലെ അഭിനയത്തിന് ബിന്ദുവിന് അവാർഡ് പ്രതീക്ഷിച്ചിരുന്നു.
കണ്ട് കഴിഞ്ഞാൽ ഏത് സിനിമയും അപ്പോൾ തന്നെ വിട്ടുകളയും, എന്നാൽ റോഷാക്ക് രണ്ട് ദിവസത്തോളം മനസ്സിൽ നിന്ന് പോയില്ലെന്നും സായികുമാർ പറയ്ഞ്ഞു.
Post Your Comments