മാവോവാദികളുടെ മൃതദേഹങ്ങൾ സൂക്ഷിച്ച മോർച്ചറിക്ക് മുൻപിൽ സംഘം ചേരുകയും മാർഗ തടസ്സം സൃഷ്ട്ടിക്കുകയും ചെയ്തതിന് ഗ്രോ വാസുവിനെ ഏതാനും ദിവസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. 2016 ലാണ് കേസിനാസ്പദമായ സംഭവം.
ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധം എന്ന നിലക്ക് അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു. അന്യായക്കോടതി അദ്ദേഹത്തെ പുതിയറ ജയിലിലേക്കയച്ചു, തൊണ്ണൂറ്റിനാലാം വയസ്സിലും സമര തീഷ്ണ യൗവ്വനം നിലനിർത്തുന്ന വാസുവേട്ടന് ഐക്യദാർഢ്യമെന്നാണ് മുതിർന്ന നടനായ ജോയ് മാത്യു കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
GROW എന്നാൽ വളരുക എന്നർത്ഥം, GROW വാസുവേട്ടൻ, എന്ന് പറഞ്ഞാൽ ഇക്കാലത്ത്, വളരുന്ന സമരവീര്യം എന്നാണർഥം, തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലിൽ പോകാൻ തയ്യാറായ യുവത്വത്തിന്റെ പേരാണിന്ന് ഗ്രോ വാസു.
വാസുവേട്ടൻ എന്ന് ഞങ്ങൾ കോഴിക്കോട്ടുകാർ വിളിക്കുന്ന ഈ യുവാവ് ചെയ്ത തെറ്റ് എന്താണ്? നിലമ്പൂരിൽ വ്യാജ ഏറ്റുമുട്ടലിലൂടെ ഇടത് ഭരണകൂടം നാലുപേരെ കൊലപ്പെടുത്തിയവർക്കെതിരെ അന്വേഷണമോ കേസോ എടുക്കാത്തതിൽ – ഭരണകക്ഷിയിലെ സി പി ഐ സംഭവസ്ഥലം സന്ദർശിച്ചതും അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന് കണ്ടെത്തിയതും മറ്റൊരു പ്രഹസനം.
പ്രതിഷേധിച്ചതിനാണ് വാസുവേട്ടനെതിരെ പോലീസ് കേസെടുത്തത്. ഈ “അതിഭയങ്കരമായ “കുറ്റം ചെയ്തതിനു മാപ്പ് എഴുതിക്കൊടുക്കാനോ പതിനായിരം രൂപ പിഴയടക്കാനോ താൻ തയ്യാറല്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നുമായിരുന്നു അദ്ദേഹം കോടതിയില്‍ സ്വീകരിച്ച നിലപാട്. കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ അദ്ദേഹം തയ്യാറായില്ല.
ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധം എന്ന നിലക്ക് അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു. അന്യായക്കോടതി അദ്ദേഹത്തെ പുതിയറ ജയിലിലേക്കയച്ചു, തൊണ്ണൂറ്റിനാലാം വയസ്സിലും സമര തീഷ്ണ യൗവ്വനം നിലനിർത്തുന്ന വാസുവേട്ടന് ഐക്യദാർഢ്യം.
Post Your Comments