ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അസം സ്വദേശി പിടിയിലായി. പ്രതിയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടൻ സിദ്ദിഖ് പങ്കുവച്ച വീഡിയോ ആണ്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമയില്‍ നിന്നുള്ള ഒരു രംഗമാണ് താരം പോസ്റ്റ് ചെയ്തത്.
ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കേണ്ടത് ജനങ്ങളാണ് എന്നാണ് വീഡിയോയില്‍ പറയുന്നത്.
read also: ഇതാണ് ഞങ്ങളുടെ ലിറ്റിൽ മിറക്കിൾ, ഗർഭിണിയാണെന്ന് നടി അർച്ചന സുശീലൻ
‘നമ്മള് കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റക്കയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാണ്.- എന്നാണ് സിദ്ദിഖിന്റെ ഡയലോഗ്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇതാണ് സാറന്മാരെ ചെയ്യണ്ടത് അല്ലാതെ ജയിലില്‍ കൊണ്ട് പോയി വളര്‍ത്തരുത്… തെറ്റ് ചെയ്തവന് നടുറോഡില്‍ അതിന്റ ശിക്ഷ കൊടുക്കണം…. നാട്ടുകാര്‍ക്ക് കൊടുക്കണം അവര്‍ തീര്‍ക്കട്ടെ ഈ പിഞ്ചു ഓമനകളോട് ഇങ്ങനെ കാണിക്കുന്നവര്‍ക്ക് ശിക്ഷ ജനങ്ങള്‍ തന്നെ കൊടുക്കണം- എന്നെല്ലാമാണ് കമന്റുകൾ. അവനെ ജനങ്ങള്‍ക്ക് വിട്ടു കൊടുക്കണം. നിയമത്തിനു വിട്ടുകൊടുത്ത അവൻ രക്ഷപ്പെടും. അത് നടക്കാൻ പാടില്ല. എനിക്കും ഒരു മോളാ സാര്‍, എങ്ങനെ നമ്മുടെ നാട്ടില്‍ ജീവിക്കും പെൺ മക്കളെയും കൊണ്ട്.- എന്നും ചിലർ കമന്റ് ചെയ്യുന്നു.
Post Your Comments