ആലുവയിൽ 5 വയസ്സുകാരിയെ ക്രൂരമായി കൊന്ന വാർത്ത ഞെട്ടലോടെയാണ് സമൂഹം കേട്ടത്. പുറത്ത് നിന്നും വരുന്നവർ ഏത് സംസ്ഥാനമാണെന്ന് പോലും നോക്കാതെ റേഷൻ കാർഡ് കൊടുക്കുന്നത് , മറ്റു ആനുകൂല്യങ്ങൾ നൽകുന്നത്, ‘അതിഥി തൊഴിലാളികൾ’ എന്നു വിളിക്കുന്നത് ഒന്നും ശരിയല്ലയെന്നു നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കഞ്ചാവ്, മദ്യം തുടങ്ങിയവയുടെ നിരോധനം വന്നാൽ മാത്രമേ കുറ്റകൃത്യങ്ങൾ പകുതിയെങ്കിലും കുറയു എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ പണ്ഡിറ്റ് പറയുന്നു.
പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
ആലുവയിൽ 5 വയസ്സുകാരിയെ ക്രൂരമായി കൊന്ന വാർത്ത അറിഞ്ഞു വളരെ വേദനിക്കുന്നു.
പുറത്ത് നിന്നും വരുന്നവർ ഏത് സംസ്ഥാനമാണെന്ന് പോലും നോക്കാതെ റേഷൻ കാർഡ് കൊടുക്കുന്നത് , മറ്റു ആനുകൂല്യങ്ങൾ നൽകുന്നത്, ‘അതിഥി തൊഴിലാളികൾ’ എന്നു വിളിക്കുന്നത് ഒന്നും ശരിയല്ല.
കേരളത്തിൽ കുറ്റ കൃത്യങ്ങൾ വൻ തോതിൽ കൂടുന്നതിന് പ്രധാന കാരണം മദ്യം, കഞ്ചാവ്, ലഹരി ഉപയോഗം കൂടുന്നതാണ് എന്നാണ് എൻ്റെ അഭിപ്രായം..
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ No 1ആയി കേരളം ഉണ്ട് . MDMA അടക്കം ലഹരി കടത്തിൻ്റെ യഥാർത്ഥ തലവനെ പിടിച്ചാല് മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടൂ.. ദൈവം തന്നെ നമ്മുടെ നാടിനെ കാക്കട്ടെ …
മയക്കു മരുന്ന് വേട്ട തുടരുകയും , കേരളത്തിൽ മദ്യ നിരോധനം നിലവിൽ വരികയും ചെയ്താൽ crimes പകുതി കുറയും.. ഇതാണ് സത്യം..
(വാൽ കഷ്ണം…കേരളത്തിൽ വരുന്ന അതിഥി തൊഴിലാളികൾ എന്നു വിളിക്കപ്പെടുന്ന വരുടെ പോലീസ് വെരിഫിക്കേഷൻ ഉറപ്പ് വരുത്തുക ബംഗ്ളാദേശിൽ നിന്നും റോഹിങ്ക്യൻ ഓക്കേ ഒരുപാട് ആൾക്കാർ കയറി കൂടിയിട്ട് ഉണ്ട് എന്ന് തോന്നുന്നു. ബംഗാളിൽ തെരഞ്ഞെടുപ്പ് സമയം പ്രശ്നം ഉണ്ടാക്കിയ പലരും അത് കഴിഞ്ഞപ്പോൾ ഇങ്ങോട്ട് വന്നു..)
മകളേ മാപ്പ്…
പ്രതിക്ക് വധ ശിക്ഷ തന്നെ കിട്ടും എന്ന് കരുതുന്നു.
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments