സോഷ്യൽ മീഡിയയിലടക്കം ഏറെ പഴി കേൾക്കുകയും അപഹസിക്കപ്പെടുകയും ചെയ്യുന്ന നടിയാണ് ഹണി റോസ്. മനുഷ്യർ എല്ലാവരും ഏതെങ്കിലും തരത്തിൽ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നും എഴുത്തുകാരി ശാരദക്കുട്ടി പറയുന്നു.
കുറിപ്പ് വായിക്കാം
മുടി കുറവുള്ളവർ മനോഹരമായ വിഗ്ഗുകൾ മാറി മാറി വെച്ച് രൂപം തനിക്കിഷ്ടപ്പെട്ട മട്ടിൽ പരിഷ്കരിക്കാറുണ്ട്. ധാരാളം മുടിയുള്ളവരും പ്രത്യേക തരം മനോഹരമായ വിഗ്ഗുകൾ ഉപയോഗിക്കാറുണ്ട്. നഖം, പുരികം, കൺപീലികൾ,മീശ, താടി ഇങ്ങനെ എല്ലാം വിപണിയിൽ കിട്ടുന്നത് സാമ്പത്തികനിവൃത്തിയുള്ളവർക്ക് ഇഷ്ടം പോലെ വാങ്ങി ഉപയോഗിക്കാനാണ്.
ഹണിറോസിനെ പരിഹസിക്കുന്നവർ ഇതൊന്നും അറിയാത്തവരല്ല. കൃത്രിമമായ സൗന്ദര്യ സംവർധക ഉപാധികൾ ഏതെങ്കിലും തരത്തിൽ ഉപയോഗിക്കുന്നവരാണ് മനുഷ്യർ ഭൂരിപക്ഷവും. ഗായിക സിതാര തന്റെ മേക്കപ്പില്ലാത്ത മുഖം എങ്ങനെ എന്ന് , കൃത്രിമ അലങ്കാരങ്ങൾ ഒന്നൊന്നായി അഴിച്ചു മാറ്റി ഒരു വീഡിയോയിലൂടെ കാണിച്ചത് ഓർമ്മിക്കുന്നു.
ദൈവം തന്നതല്ലാത്ത ഒന്നും തന്റെ ശരീരത്തിലില്ലെന്ന് നമുക്കാർക്ക് പറയാനാകും.? ഹണി റോസിനെ കൊണ്ട് എന്തിനിങ്ങനെ കുമ്പസാരിപ്പിക്കണം, സ്വന്തം മനസ്സിലെ മാലിന്യങ്ങൾ പെണ്ണിന്റെ ചില അവയവങ്ങളിലേക്ക് കുടഞ്ഞിട്ട് അങ്ങോട്ടു മാത്രം നോക്കിയിരിക്കുന്നവർക്ക് ഹണി റോസെന്നല്ല ആരും മറുപടി കൊടുക്കേണ്ടതില്ല. വാൽമീകിയുടെ കാലത്തും സദാചാരരോഗികളുടെ കണ്ണ് പെണ്ണിന്റെ യോനിയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് എഴുത്തുകാരി ശാരദക്കുട്ടി കുറിക്കുന്നത്.
Post Your Comments