ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ബഷീര്‍ ബഷിയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. താരത്തിന്റെ രണ്ടു ഭാര്യമാര്‍ക്കും പ്രത്യേകം യൂട്യൂബ് ചാനലുകളുമുണ്ട്. മഷൂറയ്ക്ക് മാസങ്ങൾക്ക് മുൻപ് ആണ്കുഞ്ഞു ജനിച്ചതും കുഞ്ഞിന്റെ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം യൂട്രസ് എടുത്ത് കളയേണ്ടി വരുമോ എന്ന ക്യാപ്ഷനോടെ മഷൂറ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ‘മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഒരു കസിന് ബ്ലീഡിംഗ് കൂടി യൂട്രസ് എടുത്തുകളയേണ്ടി വരുമോ എന്ന അവസ്ഥ വന്നിരുന്നു. താനാണ് പറഞ്ഞത് ആസ്റ്ററില്‍ പോയാല്‍ മതിയെന്നും ഇപ്പോള്‍ എല്ലാവര്ക്കും വരുന്ന പ്രശ്നമാണ് ഫ്രൈബോയ്ഡ് അതിന് യൂട്രസ് എടുക്കുന്നതല്ല പരിഹാരമെന്നും ഡോക്ടര്‍ രോഹിത്താണ് ഈ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു തന്നത്. പലര്‍ക്കും ഇതേ കുറിച്ച് സംശയമുണ്ട്. ഡോക്ടര്‍ രോഹിത്താണ് തനിക്ക് ഈ സംശയം മാറ്റി തന്നതെന്നും’ മഷൂറ പറയുന്നു.
വളരെ ഉപകാരപ്രദമായ വീഡിയോയാണെന്ന അഭിപ്രായമാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
Post Your Comments