ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് ഷാരൂഖ് ഖാനും കജോളും. നല്ല സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും.
ഷാരൂഖ് ഖാനെക്കുറിച്ച് നടി കജോൾ പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
അതിരാവിലെ 3 മണിക്ക് ഫോൺ വിളിച്ചാലും എന്റെ കാൾ കണ്ടാൽ ഷാരൂഖ് എടുക്കും, പക്ഷെ ഗുഡ് മോണിംങ് മെസേജും അതിന്റെ കൂടെ പൂക്കളും ഒന്നും താൻ അയക്കാറില്ലെന്നും അങ്ങനെ ഒക്കെ ചെയ്താൽ ഷാരൂഖ് ഫോർക്കെടുത്ത് തന്നെ കുത്തുമെന്നും താരം വ്യക്തമാക്കി.
അഭിനയിക്കാൻ സെറ്റിൽ വരുമ്പോൾ ഷാരൂഖ് മറ്റുള്ളവരുടെ ഡയലോഗ് അടക്കം പഠിച്ചാണ് വരുക, അത് തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും താരം പറഞ്ഞു.
Post Your Comments