
സംഗീത പരിപാടിക്കിടെ മദ്യം മുഖത്തൊഴിച്ചവനെ കൈകാര്യം ചെയ്ത് ഗായിക കാർഡി ബി.
ബോഡാക് യെല്ലോ എന്ന സൂപ്പർ ഹിറ്റായ തന്റെ ഗാനം ആലപിക്കുന്നതിനിടെ കാണികളുടെ അടുത്തേക്ക് വന്ന താരത്തിന്റെ മുഖത്തേക്ക് കാണികളിലൊരാൾ മദ്യം ഒഴിച്ചത്.
സ്തംഭിച്ചുപോയ ഗായിക കാർഡി ബി ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന മൈക്കെടുത്ത് അയാളുടെ നേർക്കറിയുകയും ചീത്ത വിളിക്കുകയുമായിരുന്നു.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപമര്യാദയായി പെരുമാറുന്നവർക്ക് ഇത് ഒരു താക്കീതാണ് എന്ന് വീഡിയോ കണ്ടവർ പറയുന്നു. ഇയാളെ സുരക്ഷാ ഗാർഡുകൾ പുറത്താക്കി.
Post Your Comments