GeneralLatest NewsMollywoodNEWSWOODs

നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും? ഉണ്ണി മുകുന്ദൻ

നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആലുവയിൽ കാണാതായ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ വാർത്ത ആണിതെന്നും നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും എന്നും നടൻ സമൂഹമാധ്യമത്തിൽ ചോദിക്കുന്നു.

read also: അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ചാന്ദ്നിയെന്ന കുഞ്ഞ് നേരിട്ട ക്രൂരത നടുക്കുന്നത്: ​ഗായകൻ ജി വേണു​ഗോപാൽ

‘ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും?’, ഉണ്ണി മുകുന്ദൻ കുറിച്ചത്.

ഇന്നലെയാണ് ആലുവയില്‍ നിന്ന് അഞ്ചു വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടു പോയത്. അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് പറഞ്ഞത്. കുട്ടിയുടെ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button