
നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്.
കടലൂർ സ്വദേശിയായ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായെത്തിയ വിജയ എന്ന സ്ത്രീ ഇക്കഴിഞ്ഞ മാർച്ച് മുതലാണ് ചെറിയ രീതിയിൽ മോഷണം തുടങ്ങിയതെന്നും പോലീസ്.
പണം പലപ്പോഴും നഷ്ട്ടപ്പെടുന്നത് മനസ്സിലാക്കി ശോഭന ചോദിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് വിജയ നൽകിയത്.
പണം ശോഭനയുടെ ഡ്രൈവർ വഴി മുരുകന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി മകൾക്ക് കൈമാറി നൽകിയെന്നും വിജയ. ശോഭന വിജയയോട് ക്ഷമിച്ചെന്നും പരാതി പിൻവലിച്ചെന്നുമാണ് റിപ്പോർട്ടുകൾ.
Post Your Comments