
പുറത്തിറങ്ങുവാൻ പോകുന്ന രജനീകാന്ത് – തമന്ന ചിത്രം ജയിലറിലെ കാവാല എന്ന ഗാനം ട്രെൻഡിംങ് ലിസ്റ്റിൽ തുടരുമ്പോൾ പ്രേക്ഷകരോട് നന്ദി പറയുകയാണ് തമന്ന.
വളരെയധികം ആവേശത്തോടെയാണ് ആരാധകർ ഈ ഗാനം ഏറ്റെടുത്തത്. ഭാഷാ, ദേശ വ്യത്യാസം ഇല്ലാതെ ആളുകൾ ഈ ഗാനം പാടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
ഇത്തരത്തിൽ ഗാനം വൈറലായതോടെ തങ്ങളെയും അത് ഒരുപാട് പ്രൊമോട്ട് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
Post Your Comments