ബീസ്റ്റ് എന്ന ചിത്രം പരാജയപ്പെട്ടതിന് ശേഷം നെൽസന് സിനിമക്ക് ഡേറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടവരാണ് അധികവുമെന്ന് നടൻ രജനീകാന്ത്.
ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. നെൽസന്റെ ബീസ്റ്റ് എന്ന ചിത്രം പ്രതീക്ഷിച്ചത്ര ഉയരാതിരുന്നതോടെയാണ് നിരവധി കാളുകൾ ഇത്തരത്തിൽ ലഭിക്കാനിടയായതെന്നും താരം പറഞ്ഞു.
വിതരണക്കാരിൽ നിന്നുപോലും തുടർച്ചയായി നെൽസനെ മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നു. സൺ പിക്ചേഴ്സുമായി നടത്തിയ ചർച്ചയിൽ സിനിമ കുഴപ്പമില്ലാതെ തന്നെ ഓടുന്നുണ്ടെന്ന വിവരമാണ് ലഭിച്ചതെന്നും നടൻ വ്യക്തമാക്കി.
എന്നോട് വന്ന് ജയിലറുടെ കഥ പറഞ്ഞപ്പോൾ ഫന്റാസ്റ്റിക് എന്ന മറുപടിയാണ് കൊടുത്തതെന്നും രജനീകാന്ത് പറഞ്ഞു.
Post Your Comments