Cinema

ഷോക്കേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എനിക്കുണ്ട്, നേരിൽ ഉടനേ വരാം: ആശ്വസിപ്പിച്ച് നടൻ സൂര്യ

നിങ്ങളുടെ വിഷമം തന്റേത് കൂടിയാണെന്നും താരം സൂര്യ

തമിഴ് സൂപ്പർ താരം സൂര്യയുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന്റെ പിറന്നാൾ ദിവസത്തെ ഒരുക്കങ്ങൾക്കിടെ രണ്ട് ആരാധകർ ഷോക്കേറ്റ് മരണപ്പെട്ടിരുന്നു.

ആരാധകരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സൂര്യ. വീഡിയോ കോളിലൂടെയാണ് ആരാധകരുടെ കുടുംബക്കാരോട് താരം സംസാരിച്ചത്.

നിങ്ങളുടെ വിഷമം തന്റേത് കൂടിയാണെന്നും സൂര്യ പറഞ്ഞു. കുടുംബത്തിലെ ഒരം​ഗമായി തന്നെയും കാണണമെന്നും സൂര്യ പറഞ്ഞു.

നിങ്ങളെ എല്ലാവരെയും സംരക്ഷിക്കാമെന്നും തന്നെ സഹോദരനായി കാണണമെന്നും ആരാധകന്റെ സഹോദരിയോടും സൂര്യ ആവശ്യപ്പെട്ടു. കോളേജ് വിദ്യാർഥികളായ വെങ്കടേഷ്, സായി എന്നിവരാണ് സൂര്യയുടെ പിറന്നാളാഘോഷങ്ങളുടെ ഭാ​ഗമായി ഫ്ളെക്സ് ഉയർത്തുന്നതിനിടെ ഷോക്കേറ്റ് മരണപ്പെട്ടത്.

സൂര്യയുടെ നട‌പടി ഏറെ പ്രശംസനീയമാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എങ്കിലും തുടർച്ചയായ ആരാധകരുടെ മരണത്തിൽ നടൻമാർ ശ്രദ്ധിക്കണമെന്നും ഇത്തരം സംഭവങ്ങൾ ഇനി നടക്കാതെ മുൻ കരുതലുകൾ എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

പല താരങ്ങളുടെയും സിനിമകൾ റിലീസാകുമ്പോഴും, ജൻമ ദിനത്തിൽ നടത്തുന്ന ആഘോഷങ്ങൾക്കിടയിലും ഷോക്കേറ്റും ഫ്ളക്സുകൾ സ്ഥാപിക്കാൻ കയറുമ്പോൾ താഴെ വീണുമെല്ലാം ആരാധകർ മരണപ്പെടുന്നത് കൂടി വരുന്നതോടെയാണ് വിമർശനവും ഉയരുന്നത്.

ഇത്തരത്തിൽ അവസാനത്തേതാണ് സൂര്യയുടെ ജൻമ ദിന ആഘോഷത്തിനായി ഫ്ളക്സ് ബോർഡ് സ്ഥാപിക്കാനായി കയറിയപ്പോൾ ഷോക്കേറ്റ് മരിച്ച കോളേജ് വിദ്യാർഥികളായ വെങ്കടേഷും, സായിയും.

shortlink

Related Articles

Post Your Comments


Back to top button