CinemaLatest News

പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യ ചോദ്യങ്ങൾ; ഡാൻസ് റിയാലിറ്റി ഷോയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ

അസഭ്യമായ രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് നടപടി

ഡാൻസ് റിയാലിറ്റി ഷോക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സോണി ചാനലിലെ സൂപ്പർ ഡാൻസർ ചാപ്റ്റർ‌ 3 എന്ന പരിപാടിക്കെതിരെയാണ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യമായ രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് നടപടി.

വ്യാപകമായ പരാതികളും വിമർശനങ്ങളുമാണ് ഈ എപ്പിസോഡിനെതിരെ ഉണ്ടായത്. ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യാനും ഉത്തരവിട്ടു.

ഇത്തരത്തിലുള്ള സഭ്യമല്ലാത്ത ചോദ്യം ചോദിച്ചതിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ ഔദ്യോ​ഗിക പ്രതികരണവുമായി സോണി പിക്ചേഴ്സ് എത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button