ഡാൻസ് റിയാലിറ്റി ഷോക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സോണി ചാനലിലെ സൂപ്പർ ഡാൻസർ ചാപ്റ്റർ 3 എന്ന പരിപാടിക്കെതിരെയാണ് കേസെടുത്തത്.
പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യമായ രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് നടപടി.
വ്യാപകമായ പരാതികളും വിമർശനങ്ങളുമാണ് ഈ എപ്പിസോഡിനെതിരെ ഉണ്ടായത്. ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യാനും ഉത്തരവിട്ടു.
ഇത്തരത്തിലുള്ള സഭ്യമല്ലാത്ത ചോദ്യം ചോദിച്ചതിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണവുമായി സോണി പിക്ചേഴ്സ് എത്തിയിട്ടില്ല.
Post Your Comments