മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. പാൻ ഇന്ത്യൻ നായകനായി മാറിയ ദുൽഖറിന്റെ വളർച്ച അതിവേഗമായിരുന്നു.
ദുൽഖറിന്റെ സ്റ്റൈലൻ വേഷവിധാനവും, അഭിനയവുമെല്ലാം താരത്തിന് വമ്പൻ ഫോളോവേഴ്സിനെയാണ് നേടിക്കൊടുത്തത്.
ദുൽഖറിനൊപ്പം തന്നെ പരിചിതയാണ് ഭാര്യ അമാലും. താനും അമാലും സംസാരിക്കാൻ തുടങ്ങിയത് തന്നെ 2000ങ്ങളുടെ തുടക്കത്തിലാണ് എന്നാണ് താരം പറയുന്നത്.
ഒരേ സ്കൂളിലാണ് ഞങ്ങൾ പഠിച്ചത്, ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോൾ അമാൽ 7ആം ക്ലാസിലാണ്. അന്നും സംസാരിക്കുമായിരുന്നെന്നും ദുൽഖർ പറയുന്നു.
തങ്ങളുടെ ഫാമിലിയിൽ ഒരു പ്രായം ആകുമ്പോൾ വിവാഹം കഴിക്കണം, ഒരു പെൺകുട്ടിയെ പോയി കണ്ട് ഇഷ്ടമാണ്, ഇഷ്ടമല്ല എന്നൊന്നും പറയാൻ തനിക്കാവില്ലാത്തതിനാലാണ് അറേഞ്ച്ഡ് കല്യാണം വേണ്ടെന്ന് വച്ചതെന്നും ദുൽഖർ.
ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്, സിനിമക്ക് പോകുമ്പോഴും പാർലറിൽ പോകുമ്പോഴുമെല്ലാം അവളെ കാണുന്നത് ഒരു നിമിത്തമായി തോന്നി, അങ്ങനെ വീട്ടുകാരോടും പറഞ്ഞു, അവരും പോയി കണ്ടു. പോണ്ടിച്ചേരിക്ക് ഒരു ഡ്രൈവ് പോയപ്പോൾ അവൾക്ക് തന്നെ ഇഷ്ടമാണെന്നും വിവാഹത്തിന് താൽപ്പര്യമാണെന്നും മനസ്സിലായെന്നും ദുൽഖർ.
2011ലാണ് വീട്ടുകാരുടെ ആശിർവാദത്തോടെ ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. മറിയം എന്നാണ് താരദമ്പതികളുടെ മകളുടെ പേര്.
Post Your Comments