ആറ് വർഷങ്ങൾക്ക് മുൻപാണ് ലിവിംങ് ടുഗെതറിൽ ഏറെ നാൾ ജീവിച്ചതിനു ശേഷം ബിന്ദുപണിക്കരും സായ് കുമാറും വിവാഹിതരായത്.
മകൾ കല്യാണിയും ഇവർക്കൊപ്പമാണ് താമസം. ഒരു ദിവസം ബെഡ് റൂമിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് മകൾ വന്നു പറഞ്ഞു, നിങ്ങൾ പിരിഞ്ഞു ഗയ്സ് എന്ന്.
പെട്ടെന്നൊരു ദിവസം സോഷ്യൽ മീഡിയയിൽ ഈ വാർത്ത പരക്കുകയായിരുന്നു, തമാശയോടെ അത് പറഞ്ഞത് മകളാണെന്നും ബിന്ദു പണിക്കർ.
പലപ്പോഴും ഇത്തരം വാർത്തകൾ വരാറുണ്ട്, അന്ന് പക്ഷേ ഫോൺ നിലത്ത് വയ്ക്കാൻ സമ്മതിക്കാത്തത്ര കോളുകളും അന്വേഷണങ്ങളുമായിരുന്നുവെന്നും താരം പറഞ്ഞു. ഓഗസ്റ്റ് 4 ന് പുറത്തിറങ്ങാൻ പോകുന്ന അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തിലാണ് സായ് കുമാറും ബിന്ദു പണിക്കരും ഒന്നിച്ച് അഭിനയിക്കുന്നത്.
Post Your Comments