അമ്മയോട് എനിക്ക് ചെറുപ്പം മുതലേ വെറുപ്പായിരുന്നു: നടി മഞ്ജുളയെക്കുറിച്ച് മകൾ

വനിത മൂന്നു വിവാഹം കഴിച്ചെങ്കിലും മൂന്നും പരാജയപ്പെട്ടു

തമിഴ് സിനിമാലോകത്തെ വിവാദ താരമാണ് വനിത വിജയകുമാര്‍. ടെലിവിഷൻ രംഗത്തും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവ സാന്നിധ്യമായ വനിത പ്രശസ്ത നടനായ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ്. താര കുടുംബമാണ് ഇവരുടേത്. ഉദയപുരം സുല്‍ത്താൻ, ദുബായ്, സ്നേഹിതൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ പ്രീത വനിതയുടെ സഹോദരിയാണ്. എന്നാല്‍, കുടുംബവുമായി അത്ര നല്ല ബന്ധത്തിലല്ല വനിത.

വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്നും അകന്നു കഴിയുകയാണ് വനിത. അച്ഛനും കുടുംബത്തിനും എതിരെ സ്വത്ത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിന്റെ പേരിൽ കേസ് കൊടുത്തത് വിവാദമായിരുന്നു. തന്റെ അമ്മയെയും മക്കളെയും കുറിച്ച്‌ വനിത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

read also: പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യ ചോദ്യങ്ങൾ; ഡാൻസ് റിയാലിറ്റി ഷോയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ

‘അമ്മയോട് എനിക്ക് ചെറുപ്പം മുതലേ വെറുപ്പായിരുന്നു. അമ്മ എന്തു പറഞ്ഞാലും അതിന് എതിര്‍ത്തു പറയുക എന്നതായിരുന്നു എന്റെ ശീലം. വളരെ സ്ട്രിക്‌ട് ആയിട്ടുള്ള അമ്മയായിരുന്നു എന്റേത്. ഒന്നും തുറന്ന് സംസാരിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. സഹോദരങ്ങളും കൂടെ ഇല്ലാത്തതുകൊണ്ട് ഇപ്പോൾ മക്കളാണ് ആ സ്ഥാനത്തുള്ളത്. എനിക്ക് സഹോദരങ്ങളും ബെസ്റ്റ് ഫ്രണ്ട്സും എല്ലാം എന്റെ മക്കളാണ്. ഞാൻ എന്തും അവരോട് പറയും. അവരും എന്നോടൊന്നും മറച്ചുവയ്ക്കാറില്ല’, വനിത പറയുന്നു.

വനിത മൂന്നു വിവാഹം കഴിച്ചെങ്കിലും മൂന്നും പരാജയപ്പെട്ടു. ഇവർക്ക് ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളുമാണ് ഉള്ളത്.

Share
Leave a Comment