സിനിമകൾ തുടരെ പരാജയപ്പെടുന്ന കാഴ്ച്ച നിത്യസംഭവമായതോടെ കളം മാറ്റി ചവിട്ടാൻ സൂപ്പർ സ്റ്റാർ ചിരഞ്ജീവി.
താരത്തിന്റെ പുറത്തിറങ്ങിയ പല ചിത്രങ്ങളും ബോക്സോഫീസിൽ വമ്പൻ ദുരന്തങ്ങളായി മാറിയതോടെയാണ് പുതിയ നടപടിക്ക് പ്രേരിപ്പിച്ചത്.
അജിത് ചിത്രം വേതാളത്തിന്റെ തെലുങ്ക് പതിപ്പായ ഭോലാ ശങ്കറിലാണ് താരം വ്യത്യസ്തത പരീക്ഷിക്കുന്നത്.
പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത്. ചിത്രം വിജയിച്ചാൽ മാത്രം ഒരു ഓഹരി സ്വീകരിക്കുമെന്നാണ് വാർത്തകൾ. മെഹർ രമേഷാണ് ഭോലാ ശങ്കർ സംവിധാനം ചെയ്യുന്നത്.
Post Your Comments