കഴിഞ്ഞ ദിവസം നടന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മൈക്ക് കേടായതുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി.
കുറിപ്പ് വായിക്കാം
ഹലോ ഹലോ മൈക്ക് ടെസ്റ്റിംങ്ങ്, അടുത്ത ഹൗളിങ്ങോട് കൂടി നാടകം ആരംഭിക്കുന്നു. ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം – “കേസ്”.
മൈക്കും ആംബ്ലിഫയറും, ഈ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള നാടകത്തിന്റെ ആദ്യാവതരണം തൂറ്റിപോയെങ്കില്ലും, ഇനി നാടകം കാണാൻ വരുന്നവർ മൈക്കിന്റെ കേബിൾ ചവുട്ടി ഇനിയും ഹൗളിങ്ങ് തന്ന് സഹകരിച്ചാൽ ഈ നാടകം തുടർന്നും കളിക്കാവുന്നതാണ്. സഹകരിക്കുക, ഈ പരീക്ഷണ നാടകം വിജയിപ്പിക്കുകയെന്നാണ് താരം കുറിച്ചത്.
Post Your Comments