CinemaLatest News

പ്രശസ്ത ​ഗായകൻ സുരീന്ദർ ഷിൻഡ അന്തരിച്ചു

സുരീന്ദർ മെല‍ഡി ​ഗാനങ്ങളിലൂടെയാണ് ആരാധകരുടെ ഹൃദയം കവർന്നത്

പ്രശസ്ത ​ഗായകൻ സുരീന്ദർ (64) അന്തരിച്ചു. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുരീന്ദർ.

മകൻ മനീന്ദർ ഷിൻഡെയാണ് പിതാവിന്റെ മരണ വാർത്ത അറിയിച്ചത്. പഞ്ചാബി ​ഗായകനായ സുരീന്ദർ മെല‍ഡി ​ഗാനങ്ങളിലൂടെയാണ് ആരാധകരുടെ ഹൃദയം കവർന്നത്.

സുരീന്ദർ ഷിൻഡയുടെ മരണത്തിൽ ഗായകരും അഭിനേതാക്കളും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

പഞ്ചാബ് മുൻ മുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലും സുരീന്ദർ ഷിൻഡയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ഇതിഹാസ പഞ്ചാബി ഗായകൻ സുരീന്ദർ ഷിൻഡയുടെ ആരാധകർക്കും കുടുംബത്തിനും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button