
സിനിമയിൽ നിന്ന് അവധിയെടുത്ത് ബാലിയിൽ അവധിയാഘോഷിക്കുകയാണ് സാമന്ത.
ഒരു വർഷത്തോളം സിനിമക്ക് അവധി നൽകുകയാണെന്ന് താരം വ്യക്തമാക്കിയിരുന്നു, സുഹൃത്ത് അനുഷാ സ്വാമിക്കൊപ്പമാണ് സാമന്തയുടെ യാത്ര.
സാമന്തയുടെ മടിയിലിരുന്ന് സെൽഫിയെടുക്കുന്ന കുരങ്ങന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ബാലിയിലെ ഉബുഡ് മങ്കി ഫോറസ്റ്റിൽ പോയപ്പോഴുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരുന്നത്.
സിറ്റാഡൽ, ഖുശി എന്നീ സിനിമകളുടെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമായിരുന്നു സാമന്ത 1 വർഷം അവധി എടുക്കുന്നതായി പ്രഖ്യാപിച്ചത്.
Post Your Comments