ആരാധകർ ഏറെയുള്ള ബോളിവുഡ് താരസുന്ദരിയാണ് നര്‍ഗിസ് ഫഖ്രി. സെമിത്തേരിയോട് ചേര്‍ന്ന അപ്പാര്‍ട്ട്മെന്റിലായിരുന്നു നര്‍ഗിസ് ഇന്ത്യയില്‍ വന്നപ്പോള്‍ താമസിച്ചിരുന്നത്. എന്നാല്‍ അവിടെ വച്ചുണ്ടായ സംഭവങ്ങള്‍ മൂലം താന്‍ താമസം മാറ്റുകയായിരുന്നുവെന്നു നര്‍ഗിസ് തുറന്നു പറഞ്ഞതാണ് ചർച്ചയാകുന്നത് .
‘എനിക്കൊരു അപ്പാര്‍ട്ട്മെന്റ് കിട്ടി.ഹില്‍ റോഡിലായിരുന്നു. സെമിത്തേരിയ്ക്ക് അടുത്ത്. മൂന്ന് ദിവസം മാത്രമാണ് ഞാനവിടെ താമസിച്ചത്” – നര്‍ഗിസ് പറഞ്ഞു. അതിനു കാരണവും താരം പങ്കുവച്ചു.
read also: കേരളത്തിൻ്റെ അഭിമാനമായി വളർന്ന ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ: മന്ത്രി പി രാജീവ്
‘ഞാന്‍ അസാധാരണ സ്വപ്നങ്ങളാണ് അവിടെ താമസിച്ചപ്പോൾ കണ്ടിരുന്നത്. രാത്രി മൂന്ന് മണിയ്ക്ക് ഞെട്ടി എഴുന്നേല്ക്കുമായിരുന്നു. വല്ലാതെ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. പ്രേതത്തെ പോലൊരാളെ, ആറടി അഞ്ചിഞ്ച് പൊക്കമുള്ള വിറളി വെളുത്ത ഒരാള്‍. അയാള്‍ എന്നെ സെമിത്തേരിയിലേക്ക് കൂട്ടി കൊണ്ടു പോയി. അവിടെ വച്ച് അയാള്‍ തന്റെ കൈ കൊണ്ട് മണ്ണ് കുഴിച്ച് അതില്‍ നിന്നും മനുഷ്യരുടെ എല്ല് എടുക്കും. അതിലെ ഇറച്ചി അയാള്‍ കടിച്ചു തിന്നും. എന്നിട്ട് എന്നോടും കുറച്ച് കഴിക്കാന്‍ പറയും. നാല് ദിവസം അടുപ്പിച്ച് ഞാനീ സ്വപ്നം കണ്ടു. അതോടെ താന്‍ അവിടെ നിന്നും താമസം മാറി ഡല്‍ഹിയിലെത്തി ‘- എന്ന് നര്‍ഗിസ് പറയുന്നു.
Post Your Comments