മലയാളത്തിന്റെ പ്രിയ ഗായിക ചിത്രക്ക് ഇന്ന് ജൻമദിനമാണ്. പിറന്നാൾ ആഘോഷിക്കുന്ന ചിത്രയ്ക്ക് ആശംസകൾ അർപ്പിച്ച് ലോകമെമ്പാടുമുള്ള ആരാധകരെത്തിയിരുന്നു.
ചിത്രയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചു എന്നതുകൊണ്ട് കൂടിയാണ് പല പാട്ടുകളും മനസിൽ തങ്ങിനിൽക്കുന്നത്. മലയാളത്തിന് പുറമെ ഇന്ത്യയൊട്ടാകെയുള്ള സംഗീതപ്രേമികൾക്ക് മുന്നിൽ കേരളത്തിൻ്റെ അഭിമാനമായി വളർന്ന ചിത്രയ്ക്ക് ഇനിയുമൊട്ടേറെ ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് കുറിക്കുകയാണ് മന്ത്രി പി രാജീവ്.
കുറിപ്പ് വായിക്കാം
മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് പിറന്നാളാശംസകൾ നേരുന്നു. മനോഹരമായ ശബ്ദത്തിൽ കെ എസ് ചിത്ര പാടിയ പാട്ടുകൾ തുടർച്ചയായി കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും.
ചിത്രയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചു എന്നതുകൊണ്ട് കൂടിയാണ് പല പാട്ടുകളും മനസിൽ തങ്ങിനിൽക്കുന്നത്. മലയാളത്തിന് പുറമെ ഇന്ത്യയൊട്ടാകെയുള്ള സംഗീതപ്രേമികൾക്ക് മുന്നിൽ കേരളത്തിൻ്റെ അഭിമാനമായി വളർന്ന ചിത്രയ്ക്ക് ഇനിയുമൊട്ടേറെ ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
Post Your Comments