
ഇന്ന് കാർഗിൽ വിജയ് ദിവസമാണ്, രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ വീര യോദ്ധാക്കളെയും അനുസ്മരിക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ.
സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ കുറിപ്പ് പങ്കുവച്ചത്. കാർഗിൽ മലനിരകളിൽ പാക്കിസ്ഥാന് മേൽ ഇന്ത്യ നേടിയ വിജയമാണ് കാർഗിൽ വിജയ് ദിവസം.
ഇന്ത്യൻ സൈനികരുടെ ധീരമായ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന ദിവസമാണിത്. പാക്കിസ്ഥാൻ സൈനികരും തീവ്രവാദികളും കയ്യേറിയ ഇന്ത്യയുടെ ഭൂമിയിൽ സൈന്യം നിയന്ത്രണം തിരിച്ചു പിടിച്ചതിന്റെ ഓർമ്മയാണ് കാർഗിൽ ദിവസ്.
Post Your Comments