ഏതാനും ദിവസങ്ങളായി തമന്നക്ക് ഉപാസന നൽകിയ മോതിരത്തെക്കുറിച്ചാണ് എങ്ങും ചർച്ച
കോടാനുകോടികൾ വില മതിക്കുന്ന മോതിരം എന്തിനാണ് നടി തമന്നക്ക് സമ്മാനം നൽകിയെതെന്ന അമ്പരപ്പിലായിരുന്നു ആരാധകരും.
ലോകത്തെ ഏറ്റവും വിലയുള്ള വജ്രമോതിരം തമന്നക്ക് സമ്മാനിച്ച് ഉപാസന എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. എന്നാൽ അത് സത്യമല്ലെന്നും വെറുമൊരു ബോട്ടിൽ ഓപ്പണർ മാത്രമാണ് അതെന്നും തമന്ന പറയുന്നു.
2019 ൽ തമന്ന അഭിനയിച്ച സെയ് റാ നരസിംഹ റെഡ്ഡിയുടെ നിർമ്മാതാവായിരുന്നു ഉപാസന. ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ഉപാസന നൽകിയതാണത്.
Post Your Comments