
സിനിമാ മേഖലയിലെ ക്യൂട്ട് കപ്പിളാണ് റിതേഷും ജനീലിയയും. റിതേഷിന്റെ പുത്തൻ ചിത്രത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ജനീലിയ.
ഛത്രപതി ശിവാജിയെക്കുറിച്ചുള്ള സിനിമ ചെയ്യുമെന്ന് റിതേഷ് പ്രഖ്യാപിച്ചിരുന്നു.
തങ്ങൾ ഈ ചിത്രത്തിന്റെ വർക്കുകളിലാണെന്ന് അടുത്തിടെ ജനീലിയ തുറന്ന് പറഞ്ഞിരുന്നു. തങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയായ മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് ഈ ചിത്രം പുറത്തിറക്കുകയെന്നും താരം പറഞ്ഞു.
ഏറെ പ്രതീക്ഷകളോടെ ചെയ്യുന്ന ചിത്രമാണ്, അതിനാൽ ഈ സിനിമക്കായി ജീവിതം പോലും സമർപ്പിക്കുവാൻ തയ്യാറാണെന്നും നടി ജനീലിയ പറഞ്ഞു. റിതേഷ് തന്നെയായിരിക്കും ചിത്രത്തിൽ ശിവാജിയായെത്തുക.
Post Your Comments