ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുത്തൻ ചിത്രമാണ് ഓപ്പൺ ഹൈമർ, കിലിയനാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
എന്നാൽ പുറത്തിറങ്ങി അധികം വൈകാതെ തന്നെ വിമർശന പെരുമഴയാണ് ചിത്രത്തിന് ലഭിക്കുന്നത്.
ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു എന്നതിനാലാണിത്. നോളൻ ചിത്രത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണനായെത്തിയ നിതീഷ് ഭരദ്വാജ്.
ഓപ്പൺ ഹെയ്മറെന്ന കഥാപാത്രത്തിന്റെ അവസ്ഥ മനസ്സിലാക്കി പ്രതികരിക്കണമെന്നാണ് താരം അവശ്യപ്പെടുന്നത്. ആറ്റംബോംബ് കണ്ടുപിടിച്ച ആളാണ് അദ്ദേഹം.
അനവധി പേരെ കൊലക്ക് കൊടുക്കേണ്ടി വന്നതിൽ കരഞ്ഞിരിക്കാം, മനസ് തകർന്നിരിക്കാം അതിനാൽ ഓപ്പൺ ഹൈമറുടെ മനസ് മനസിലാക്കുക.
ആറ്റംബോംബ് സൃഷ്ടിച്ചതിലെ കുറ്റബോധം മൂലമാണ് ലൈംഗിക ബന്ധത്തിന്റെ സമയത്ത് അത്തരത്തിൽ പെരുമാറുന്നത്, എന്നാൽ ഗീത ഉപയോഗിക്കുന്നെങ്കിൽ അത് മറ്റേതെങ്കിലും രംഗത്തിലാകാമായിരുന്നെന്നും നിതീഷ് അഭിപ്രായപ്പെട്ടു.
Post Your Comments