GeneralLatest NewsMollywoodNEWSWOODs

ആർട്ടിസ്റ്റുകൾക്ക് എന്താ കൊമ്പ് ഉണ്ടോ? അവരാണോ നയം ഉണ്ടാക്കാൻ പ്രാപ്തിയുള്ളവർ: ചലച്ചിത്രനയ രൂപീകരണ കമ്മറ്റിക്കെതിരെ ഷിബു

സിനിമ നയം ചിത്രജ്ഞലി സ്റ്റുഡിയോ പോലെ കാടും പാമ്പും കയറരുത് 

സാംസ്കാരിക വകുപ്പ് സംവിധായകൻ ഷാജി എൻ കരുണിനെ ചെയർമാനാക്കി രൂപീകരിച്ച സിനിമാ നയരുപീകരണസമിതിയ്ക്കെതിരെ വിമർശനവുമായി പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ. സമിതിയിൽ കൂടുതൽ പേരും നടീനടന്മാർ ആണെന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

read also: മലയാളികൾ അടിപൊളി, നല്ല മര്യാദ ഉള്ളവരാണ്, കേരള പോലീസും മികച്ചതാണ്: സണ്ണി ലിയോൺ

കുറിപ്പ് പൂർണ്ണ രൂപം

സിനിമാ നയരുപീകരണസമിതിയെ സർക്കാർ പരിഹാസ്യമാക്കരുത്..
ഈ ലിസ്റ്റിൽ സിനിമ ആർട്ടിസ്റ്റുകൾക്ക് മാത്രം മുൻ‌തൂക്കം(നാല് പേര് )
എന്താ അവർക്ക് കൊമ്പ് ഉണ്ടോ? അവരാണോ കേരളത്തിൽ സിനിമ നയം ഉണ്ടാക്കാൻ പ്രാപ്തിയുള്ളവർ..

ഒന്നുകിൽ ആരെയും ഉൾപെടുത്തരുത്..
നിങ്ങൾ കുറച്ചു രാഷ്ട്രീയക്കാർ ചേർന്ന് എല്ലാം തീരുമാനിക്കുക… എന്നിട്ട് നിങ്ങൾ തന്നെ സിനിമകൾ നിർമ്മിക്കുക..കാണുക..
ഇവിടെ ഫിലിം ചേമ്പറിൻെറ പ്രതിനിധികൾ,നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികൾ,തീയറ്റർ ഉടമകളുടെയോ വിതരണക്കാരുടെയോ പ്രതിനിധികളാരുമില്ലാതെ സിനിമാ നയം രൂപീകരിക്കാൻ സാംസ്കാരിക വകുപ്പ് മുന്നോട്ട് പോകുന്നത് കാണുമ്പോൾ വിഡ്ഢിത്തമായി തോന്നുന്നു.

സർക്കാരിന് യാതൊരു മുതൽ മുടക്കും ഇല്ലാതെ കോടികൾ വിനോദനികുതിയായി കിട്ടുന്നത് ഈ സിനിമയിൽ നിന്നാണ്.. അപ്പോൾ സിനിമക്ക് വേണ്ടി നല്ലത് ഏതെങ്കിലും ചെയ്യാൻ ശ്രമിക്കുക..

സിനിമ നയം ചിത്രജ്ഞലി സ്റ്റുഡിയോ പോലെ കാടും പാമ്പും കയറരുത്
സിനിമ നയങ്ങൾ ചർച്ച ചെയ്യുമ്പോൾ പ്രധാനപ്പെട്ട സിനിമസംഘടനയുടെയും പ്രതിനിധികളുടെയും സാന്നിധ്യം ഉറപ്പ് വരുത്തുക അതല്ലേ ശരിയായ നടപടി..
അല്ലാതെ ഇത് രാഷ്ട്രീയ നയമാക്കി മാറ്റരുത് പ്ലീസ്…
#shibugsuseelan

shortlink

Related Articles

Post Your Comments


Back to top button