
ടിപ്പു സുൽത്താനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് മറ്റ് വഴികളില്ലാതെ പിൻമാറുകയാണെന്ന് നിർമ്മാതാവ്.
താൻ പിൻമാറുകയാണെന്ന് പറഞ്ഞതോടെ ഇനി തനിക്കും തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സ്വസ്ഥതയോടെ ജീവിക്കാൻ സമ്മതിക്കണമെന്നും നിർമ്മാതാവ് സന്ദീപ് സിംങ് അഭ്യർഥിച്ചു.
ടിപ്പു സുൽത്താന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുമെന്ന് 2 മാസങ്ങൾക്ക് മുൻപാണ് സന്ദീപ് അറിയിച്ചത്, എന്നാൽ ടിപ്പുവിനെ പോലൊരാളുടെ ചിത്രവുമായി കടന്നു വരാൻ സമ്മതിക്കില്ലെന്ന് സന്ദീപിനെ പലരും ഭീഷണിപ്പെടുത്തിയിരുന്നു.
ഹസ്രത്ത് ടിപ്പു സുൽത്താനെന്ന് ചിത്രത്തിന് പേരിടുമെന്നും നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു. ടിപ്പു സുൽത്താന്റെ മോശം വശങ്ങൾ തുറന്ന് കാണിക്കും, ഞെട്ടിക്കുന്ന പലതും അതിലുണ്ടെന്നും എല്ലാവരും ടിപ്പുവിന്റെ നെഗറ്റീവ് വശങ്ങൾ അറിയണമെന്നും സന്ദീപ് നേരത്തെ പറഞ്ഞിരുന്നു.
Post Your Comments